ഭാവനകള്‍ വരകളിലാക്കുവാന്‍ ചുവരുകള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് നടവഴിയിലെ പൂഴി മണലില്‍ ഞാന്‍ എന്റെ ചിത്രങ്ങള്‍ കോറിയിട്ടു. നോക്കിയും നോക്കാതെയും , കണ്ടും കാണാതെയും പലരും അത് ചവിട്ടി കടന്നു പോയി. മാഞ്ഞു പോകുന്ന വരകള്‍ ചേര്‍ത്ത് വെച്ച് വീണ്ടും ഞാന്‍ കാത്തിരുന്നു. ഒരിക്കല്‍ നീ മാത്രം ഒരു നിമിഷം നോക്കിയ ശേഷം എന്റെ വര്‍ണങ്ങളില്ലാത്ത വരകളില്‍ ചവിട്ടാതെ കടന്നു പോയപ്പോള്‍ , അതായിരുന്നു എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം
No comments:
Post a Comment