Wednesday 6 March 2013


പറയുവാനേറെയുണ്ടെങ്കിലും പറയാതെ 
കാത്തു ഞാന്‍ വെച്ചവയോക്കെയും ചേര്‍ത്തൊരു
കവിതയായ് ഒഴുകട്ടെ നിന്നിലെക്കെന്‍ സ്നേഹം 
പകര്‍ന്നു ഞാന്‍ നല്‍കിയ നിശബ്ദതയില്‍ പോലും 
കാത്തു വെച്ചെന്‍ ഹൃദയം നീ പോലും അറിയാതെ
ഈ പ്രണയ കാവ്യം ഒരിക്കലും മായാതെ 
നിത്യം അനശ്വരമായി നിലനില്‍ക്കുവാന്‍ 
പകര്‍ത്തുകയാണ് നിന്‍ ഹൃദയത്തിലിന്നു ഞാന്‍ 
വാക്കുകള്‍ വരികളായ്
വരികളെന്‍ കവിതയായ്
കവിതയെന്‍ പ്രണയമായ്
പനിനീര് പെയ്യുന്ന താഴ്വരകളിലൂടെ
നിന്നില്‍ വന്നൊഴുകി നിറയട്ടെ ഞാന്‍...

No comments:

Post a Comment