Monday 29 April 2013

Home Remedies For Stretch Marks

My article published in oneindia.com http://www.boldsky.com/beauty/skin-care/2013/ingredients-reduce-stretch-marks-032860.html

Stretch marks are one of the most annoying beauty concerns of both men and women. The appearance of stretch marks may vary from person to person depending on the colour of your skin. It can occur due to various reasons like pregnancy, after rapid weight gain or loss, underlying health condition, such as Marfan syndrome or  prolonged use of corticosteroid medication.


The rapid stretching causes breakage the middle layer of skin (dermis) in places, which causes the deeper skin layers to show through, forming stretch marks. The most important thing to remember is to keep your skin moisturized, to minimize effect of stretching. All women who experienced the excitement of pregnancy might have gone through this exasperating problem. 


Stretch marks are innocent when we consider its medical and health aspects. But, still it makes us bothered in many other facets of our lifestyle. Does this make you worried about wearing your favorite cloth? Or does this make you feel diffident to expose those muscle packs you gained after spending long regular workout hours in the gym? Don’t get upset. If you are committed and consistent to follow a daily routine to get rid of those frustrating stretch marks, here are some home remedies from your kitchen shelf.


1.      Lemon juice: Lemon is considered as a remedy for both stretch marks and scars. It contains glycolic acid and hydroxide acid; which you can find in many of the creams that are used against stretch marks. This removes dead cells and renews the skin.


2.      Carrot mash: Steam carrots until they become soft enough to mash. Make a paste of it. Apply the paste on the area of stretch marks and keep it for some time. This is effective to diminish stretch marks.


3.      Grapes: The extract from grapes is one of the best moisturizers. It hydrates the dry skin. Apply the pulp on your skin and let stand for 20 to 30 minutes. Rinse well with lukewarm water. This will effectively act on stretch marks and beautifies your skin.


4.      Cocoa Butter: This is the most popular and successful remedy for preventing stretch marks that appear with the pregnancy. Cocoa butter can penetrate the upper skin layer and can reach the dermis. Apply the cocoa butter on the abdomen, thighs, hips and buttocks two times a day.


5.      Essential Oils: Both rose hip or almond oil have regenerative properties. Apply the oil regularly once a day.  Be patient enough as you cannot expect an instant result.


6.      Aloe Vera: It improves skin hydration and replenishes dry skin. Use a freshly cut piece to get a more satisfactory result. Apply it on the skin two or three times a day.


7.      Wheat germ oil: Wheat germ oil is effective to remove stretch marks especially if they are in their early phase. Apply it generously to the affected part and keep for some time.


8.      Lavender oil: Lavender oil will help in lightening the stretch mark scars depending on the severity of the mark. Extreme stretching may cause fibres to tear, which will make it difficult to remove.

9.      Olive oil: Olive oil is highly recommended for pregnant women to prevent stretch marks. The main principle behind the use of olive oil is its wonderful property to act as a moisturizer. Massage it gently on your skin.

10.  Stay hydrated: This is the most important point to keep in your mind. It will keep your skin moisturized and it averts any problems of dry skin. Good hydrated skin restores its elasticity, which will aid in preventing and diminishing the stretch marks. 



Related article:  Foods To Reduce Excessive Sweating.

Sunday 28 April 2013

Postnatal Super Foods For A New Mother

My article published in oneindia.com 

After an exciting pregnancy period, you are a mother now. A mother who has to take care of all the needs of your little one.  Recovering from labour and getting into a new life will put more pressure to your mind and body. You have to bring your body to a normal condition after a series of hormonal changes and mind swings.  This will take some time and the best thing you can do for yourself and for your baby is to keep an eye on your diet.  It is very important to consider your postnatal body as a new born mother.

You should keep extra care on your food and food habits as this is for your baby as well. Your body delivers a good part of the nutrients from your diet to your baby through breast milk.  If you are not feeding yourself with enough nutritious foods, it will affect your baby as well.  The nutritional quality of the food you eat is more important than the quantity you take. Simply adding high caloric foods to your diet plan will not give any benefit to you or to your baby.  Here are some good postnatal diet which will enhance the health of both mother and baby.





1. Yogurt: Yogurt is an important food to be added to your postnatal food schedule. It provides necessary calcium and protein to keep you healthy.

2. Banana: Banana is an energy store which will provide you a healthy postnatal body. Banana has high iron content and is a rich source of potassium.

3. Gooseberry: It is an excellent source of iron and vitamin C. Since vitamin C will enhance iron absorption from the intestine, gooseberry is highly recommended to be included in your diet to replace the iron lost from your body during breast feeding.

4. Enough water: Drinking plenty of water is very important to keep yourself hydrated. This will help to overcome postnatal constipation and will keep you healthy. It will keep your skin moisturized and helps to manage dry skin caused by medications in a C-section.

5. Dry fruits: Replace your tea time snacks with a handful of cashew, raisin, walnuts or almonds. This will keep you healthy and active. To increase breast milk, soak four almonds in water for ten minutes and have this daily. 

6. Spinach:  Spinach is a good source of calcium, iron, Vitamin K, A, and folate. Include spinach also in your postnatal diet.

7. Oat meal: It is an easily digestible food and has high fiber content. This is very useful for those mothers who are suffering from postnatal constipation, which is a very common condition.

8. Milk: Milk is one among the most important foods to be included in a postnatal diet plan. It provides protein and calcium in generous amount to your body. Take two glasses of milk every day.

9. Bitter guard: Bitter guard is considered as one of the best foods for postpartum women. It is a rich source of iron which is needed to keep your body healthy. It is highly recommended to those who have low haemoglobin levels.

10.Eggs: Eggs are rich in most of the nutrients needed for a new breastfeeding mother. It will provide you enough strength and stamina to take care of your baby.




Wednesday 24 April 2013

പേടിയെ പേടിക്കണോ




മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഫോബിയ, അഥവാ അകാരണ ഭയം. പേടി എല്ലാവരിലും ഉണ്ട്. മാത്രമല്ല, അത് ഒരു മാനസിക രോഗവുമല്ല. പിന്നെ എന്താണ് ഫോബിയയും ഭയവും തമ്മിൽ ഉള്ള വ്യത്യാസം? ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി അഥവാ ഫോബിയ. അപകടകരമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനമാണ്ഭയം. എന്നാൽ ഫോബിയ എന്നു വിളിക്കുന്ന അമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും യുക്തിബോധവും സ്ഥലകാലബോധവും നഷ്ടപ്പെടുകയും ചെയ്യും

പേടിയെ പേടിക്കണോ




സ്വാഭാവിക പ്രവർത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിയും. എന്നാൽ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരമായ വസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങൾ കണ്ടിരിക്കാൻ സാധ്യത ഉണ്ട്. കാരണം, മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.

  പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോ കാര്യമായി ബാധിക്കുന്നവ അല്ല. എന്നാൽ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ചില ഫോബിയകൾ ഉണ്ട്. വിവാഹം കഴിക്കാൻ ഭയം, പ്രസവഭീതി, വണ്ണം കൂടുമെന്ന ഭയം, പാപിയാണെന്ന ഭയം, പരീക്ഷാഭയം അങ്ങനെ നീളുന്നു നിര.ഫോബിയ എന്താണെന്ന് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ചറിയുവാനും ചികിത്സിക്കുവാനും തയ്യാറാകുവാൻ നമുക്ക് കഴിയണം.

നൂറുകണക്കിനു  ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ ഫോബിയയെ കുറിച്ചുള്ള ഫോബിയ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും കൗതുകകരം. ഫോബിയകൾ സാധാരണയായി  അഗോറ ഫോബിയ, സോഷ്യൽ ഫോബിയ, സ്പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയും ഇവയ്ക്കുള്ളിൽ വരുന്ന, വളരെ സാധാരണമായി കാണുന്ന ചില ഫോബിയകളും ഏതൊക്കെ എന്ന് നമുക്ക് പരിചയപ്പെടാം.

1.അഗോറഫോബിയ(agoraphobia): തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക, തിരക്കേറിയ ബസ്സിൽ  യാത്ര ചെയ്യേണ്ടിവരിക, ആൾക്കൂട്ടത്തിൽ അകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായ ഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണം. എല്ലാവരുടെയും കണ്ണുകൾ തന്നിലാണ് എന്ന തോന്നൽ  ഇവരുടെ ഭയം വര്ദ്ധിപ്പിക്കുന്നു.

2.സോഷ്യൽഫോബിയ(social phobia) : സ്റ്റേജിൽ  കയറി സംസാരിക്കുമ്പോൾ ,ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ, മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ അങ്ങിനെ തുടങ്ങി നാലാൾ കൂടുന്നിടത്ത് പോകുന്നതിനും ആളുകളുമായി ഇടപെടുന്നതിനും മറ്റും ഉണ്ടാകുന്ന ഭയമാണ് സോഷ്യൽ ഫോബിയ.

3.സ്പെസിഫിക് ഫോബിയ(specific phobia): ചില പ്രത്യേക വസ്തുക്കളോടോ സ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള തീവ്രവവും അകാരണവും ആയ ഭയമാണ് സ്പെസിഫിക് ഫോബിയ.ഇത്തരത്തിലുള്ള തീവ്രഭയം അപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ, അകപ്പെടുന്ന സാഹചര്യത്തോടോ ഉണ്ടാകാം. വെള്ളത്തിനോട്, മൃഗങ്ങളോട്, ഉയരത്തിനോട്,എട്ടുകാലിയോട്,  ഇഴജന്തുക്കളോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്, വിമാനയാത്രയോട്എന്ന് തുടങ്ങി നിസാരമെന്നു മറ്റുള്ളവർക്ക് തോന്നുന്ന പലതിനോടുമാകാം.

4.ക്ലോസ്ട്രോഫോബിയ(claustrophobia): ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതിയാണ് ഇത്. ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾ, ഇടുങ്ങിയ ഇടനാഴികളിൽ അകപ്പെടുമ്പോൾ, അടഞ്ഞ മുറിക്കുള്ളിൽ ഒറ്റപ്പെടുമ്പോൾ, ഉണ്ടാകുന്നതാണ് ഇത്തരം ഫോബിയ.താൻ അകപ്പെട്ടു പോകുമെന്നും, രക്ഷപെടുകയില്ലെന്നും, ശ്വാസം മുട്ടുന്നതായും ഒക്കെ അപ്പോൾ തോന്നും.

5.സൂഫോബിയ(zoophobia): ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫോബിയ ആണ് സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. സൂഫോബിയ എന്നത് മൃഗങ്ങളോടുള്ള അമിത ഭയത്തിന്റെ പൊതുവായ പേരാണ്. ഒരോ പ്രത്യേക ജന്തുവിനോടുമുള്ള ഭയത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗത്തിൽ നിരവധി ഫോബിയകളുണ്ട്.

6.അക്രോഫോബിയ(acrophobia): ഉയർന്ന  പ്രദേശങ്ങളോടോ ഉയരമുള്ള കെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്. പടിക്കെട്ടുകളിലൂടെയോ  കോണിയിലൂടെയോ കയറുമ്പോൾ ഇത്തരക്കാരിൽ  അകാരണമായി ഭയമുണ്ടാകും.ഉയരങ്ങളിൽ നിന്ന് താഴേക്കു നോക്കുമ്പോളാണ് ചിലര്ക്ക്  ഭീതി തോന്നുന്നത്.

7.ബ്രോണ്ടോഫോബിയ(brontophobia): ഇടിവെട്ടിനോടുള്ള അമിതമായ ഭയമാണിത്.ഇടി വെട്ടുമ്പോൾ തനിയെ ഇരിക്കാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. കട്ടിലിനടിയിലോ കസേരക്ക് മുകളിലോ ഒക്കെ ആകും അവരുടെ സ്ഥാനം.ഇടിവെട്ടിനോപ്പം മിന്നലിനെയും ഭയമുള്ള അവസ്ഥ അസ്ട്രാഫോബിയ എന്നറിയപ്പെടുന്നു

8.എയറോഫോബിയ(aerophobia): വിമാനത്തിൽ  കയറാനുള്ള പേടിയാണിത്. മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങളോ, വാർത്തകളിലും മറ്റും കേട്ട വിമാന ദുരന്തങ്ങളോ, വിമാനത്തില്വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരം പേടി രൂപപ്പെടാനുള്ള കാരണം. വിമാനം അപകടത്തിൽ പെടുമോ എന്ന് ഇവർ ഭയപ്പെട്ടുകൊണ്ടിരിക്കും. വിമാനത്തിൽ യാത്ര ചെയ്യേണ്ട പ്രവാസികളായ പലരിലും ഉള്ളതാണ് അകാരണ ഭയം.

9.പാരാനോർമൽ ഫോബിയ(paranormal phobia): ഭൂത,പ്രേത, പിശാചുകളെയാണ് ഇക്കൂട്ടര് ഭയക്കുന്നത്. ഇരുട്ടും നിശബ്ദതയും  ഇവർ ഭയക്കും. തന്നെ എപ്പോൾ വേണമെങ്കിലും ഇവ ആക്രമിക്കും എന്ന ചിന്ത ഇവരെ ആശങ്കപ്പെടുത്തും.

10.ബ്ലഡ്ഇൻജെക്ഷൻ ഇൻജൂറി ഫോബിയ(blood injection injury phobia): രക്തം, പരിക്ക്,കുത്തിവെയ്പ്പ് തുടങ്ങിയവയെ ആണ് ഇക്കൂട്ടർക്ക് പേടി. ചിലർക്ക്  മുറിവേൽക്കുന്നത് ആണ് ഭയമെങ്കിൽ, മറ്റു ചിലര്ക്ക് ശസ്ത്രക്രിയകളെ ആവും ഭയം. രക്തത്തോടുള്ള ഭയത്തെ ഹീമൊഫൊബിയ എന്നും കുത്തിവെപ്പിനോടുള്ള ഭയത്തെ ട്രിപ്പണോഫോബിയ എന്നും  വിളിക്കുന്നു.   

11.മെതിഫോബിയ(methyphobia):  ഭർത്താവിന് ഫോബിയ ഉണ്ടാകണമെന്ന് ഏതെങ്കിലും ഭാര്യ ആഗ്രഹിക്കുമോ? പക്ഷെ മെതിഫോബിയയുടെ കാര്യത്തിൽ  അങ്ങനെ സംഭവിക്കാം.കാരണം മദ്യത്തോടുള്ള ഭയമാണ് ഇത്.

ഇങ്ങനെയും ഒരു ഭയമോ എന്ന് സംശയിക്കേണ്ട. ഇതിലേറെ വിചിത്രമായ ഫോബിയകൾ ഇനിയും  ഉണ്ട്. ഒരു പരിധിയിൽ അധികം ആയാൽ അകാരണ ഭയം ഒരു രോഗാവസ്ഥ തന്നെ ആണ്. ഫോബിയ ഉള്ള വ്യക്തികൾ അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാനും മറ്റുള്ളവരിൽ നിന്ന് അവ മറച്ചുപിടിക്കുവാനും  ശ്രമിക്കും. ഇത്തരം ശ്രമങ്ങൾ ഒരുപക്ഷേ, അവരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്തി അതില്ലാതാക്കാൻ  ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ആവശ്യമെങ്കിൽ ഒരു മനശാസ്ത്രവിദഗ്ധന്റെ സഹായം തേടുന്നതിൽ യാതൊരു മടിയും തോന്നേണ്ട കാര്യമില്ല. പലപ്പോഴും ബിഹേവിയർ തെറാപ്പി എന്ന പെരുമാറ്റ ചികിത്സ കൊണ്ട് മാറാവുന്ന പ്രശ്നങ്ങളേ  ഉണ്ടാകു. ഭയമുണ്ടാക്കുന്ന വസ്തുക്കളോടും സാഹചര്യങ്ങളോടും ഇടപെടുകയും ക്രമേണ ഭയം തീരെ ഇല്ലാതാക്കുകയുമാണ് വേണ്ടത്. ഇതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്‌.

ഇനി പറയൂ... നിങ്ങൾക്ക് പേടിയുണ്ടോ